ചെന്നൈ- മുന്‍ ഗവര്‍ണര്‍ പി സദാശിവം വാടകയ്ക്ക് നല്‍കിയിരുന്ന വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ സംഘം പിടിയില്‍. ചെന്നൈ മൈലാപ്പൂരില്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലായിരുന്നു ലക്ഷങ്ങള്‍ വച്ചുള്ള ചൂതാട്ടം. വീട് വാടകയ്ക്ക് എടുത്ത പ്രഭാകരന്‍ എന്നയാളും നടത്തിപ്പുകാരനായ മറ്റൊരു ചെന്നൈ സ്വദേശിയും അറസ്റ്റിലായി. വീട്ടില്‍ നിന്ന് നിരവധി ചീട്ടുകളും കാര്‍ഡും പണവും പിടിച്ചെുത്തു.