ന്യൂദല്‍ഹി-പോലീസ് വേഷത്തിലെത്തി വ്യാജ രസീത് നല്‍കി പിഴ ചുമത്തി പണം തട്ടിയ 20 കാരിയെ പിടികൂടി. ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. നംഗോളി സ്വദേശിയായ തമന്ന ജഹാന്‍ എന്ന 20കാരിയെയാണ് അറസ്റ്റ് മാസ്‌ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നാണ് യുവതി പിഴ ചുമത്തി പണം തട്ടിയത്.
ബുധനാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സുമര്‍ സിംഗ് പട്രോളിംഗ് നടത്തുന്നതിനിടെ തിലക് നഗറില്‍ ഒരു വനിതാ പോലീസ് കോവിഡ് നിയന്ത്രണം പാലിക്കാത്തവരെ തടഞ്ഞുനിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നി മറ്റൊരു പോലീസുകാരനെ വേഷം മാറി സംഭവസ്ഥലത്തേക്ക് അയച്ചു. കോണ്‍സ്റ്റബിള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പരിഭ്രാന്തയാവുകയും രേഖകള്‍ നല്‍കാതിരിക്കുകയും ചെയ്തു. പോലീസുകാര്‍ ചോദ്യം ചെയ്തതോടെ തന്റെ ദരിദ്ര കുടുംബത്തിന്റെ ദുരിതം മാറാന്‍ ആണ് ഈ വേഷം കെട്ടിയതെന്ന് യുവതി പറഞ്ഞു