ചെന്നൈ-കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെയാണു ഇപ്പോൾ കഴിയുന്നത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഫെയ്‌സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അർധരാത്രിയോടെയാണു സ്ഥിതി മോശമായത്.