അഹമ്മദാബാദ്- ഭര്‍ത്താവ് തന്റെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറിയെന്നും മര്‍ദിച്ചുവെന്നും ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
അമ്മയ്ക്ക് ചായയിട്ടു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്ന് 23 കാരി പരാതിയില്‍ പറഞ്ഞു.
അടുക്കളയില്‍ തീ പുകക്കാന്‍ പാടില്ലാത്ത ശീതളാഷ്ടമി പൂജ ദിവസമായതിനാല്‍ തലേദിവസം തന്നെ ഭക്ഷണം ഉണ്ടാക്കിവെച്ചിരുന്നു. പൂജ ദിവസം ഭര്‍തൃമാതാവ് ചായ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
അടുക്കളയില്‍ തീ കത്തിക്കാന്‍ പാടില്ലാത്തതിനാല്‍ ചായയിട്ടു നല്‍കിയിരുന്നില്ല. ഭര്‍തൃമാതാവ് വഴക്കു പറഞ്ഞതിനു പിന്നാലെയാണ് ഭര്‍ത്താവ് അവര്‍ നല്‍കിയ വടി കൊണ്ട് മര്‍ദിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലേക്ക് പോയി. അവിടെനിന്ന് അമ്മയും മകനും ചേര്‍ന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം കല്ലുകൊണ്ട് ഇടിക്കുകയും സ്വകാര്യ ഭാഗത്ത് മുളക് പൊടി വിതറിയ ശേഷം ക്രുരമായി മര്‍ദിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.