വാഷിംങ്ടണ്‍- രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമലാ ഹാരിസിന് 6000 ഡോളര്‍ സംഭാവന നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കമലാ ഹാരിസ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരിക്കുന്ന വേളയിലായിരുന്നു സംഭാവന നല്‍കിയത്. സെപ്തംബര്‍ 2011 ല്‍ വീണ്ടും ജനവിധി തേടിയപ്പോഴാണ് ട്രംപ് സംഭാവന നല്‍കിയത്.2011 ല്‍ 5000 ഡോളറും 2013 ല്‍ 1000 ഡോളറുമാണ് സംഭാവന നല്‍കിയത്. 2014ല്‍ 2000 ഡോളര്‍ ട്രംപിന്റെ മകള്‍ ഇവാങ്കയും കമലാ ഹാരിസിന് സംഭാവന നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.