Sorry, you need to enable JavaScript to visit this website.

അമേരിക്ക നേതൃത്വത്തിന് വേണ്ടി കേഴുകയാണ്- കമല ഹാരിസ്

വാഷിംങ്ടണ്‍- അമേരിക്കന്‍ ജനത ഒരു നേതൃത്വത്തിന് വേണ്ടി കേഴുകയാണെന്ന് ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമൊത്തുള്ള ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.
രാജ്യത്ത് നിലനില്‍ക്കുന്ന വംശീയതയുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. നമ്മള്‍ വംശീയതയുടെയും വ്യവസ്ഥാപരമായ അനീതിയുടെയും പ്രശ്‌നങ്ങളെ അനുഭവിക്കുന്നവരാണ്. മാറ്റം ആവശ്യപ്പെട്ട് തെരുവുകളില്‍ പുതിയൊരു കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കമലയെ ജോ ബെന്‍ തിരഞ്ഞെടുത്തത് തന്നെ അത്ഭുദപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നും ട്രംപ് പറഞ്ഞിരുന്നു.യുഎസ് സെനറ്റിലെ തന്നെ ഏറ്റവും മോശമായ അനാദരവ് പ്രകടിപ്പിക്കുന്നയാളാണ് കമലയെന്നും ട്രംപ് കുറ്റപ്പെടുത്തി. ജോ ബൈഡനോട് തന്നെ വളരെ മോശമായി പെരുമാറിയിട്ടുള്ളയാളാണ് കമലയെന്നും ട്രംപ് പറഞ്ഞു.
 

Latest News