ന്യൂദൽഹി- ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ബാറ്ററി ഇല്ലാതെ തന്നെ രജിസ്്‌ട്രേഷൻ അനുവദിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് നൽകി. ഇതോടെ ഈയിനത്തിൽ പെട്ട വാഹനങ്ങളുടെ ചെലവിന്റെ മുപ്പത് മുതൽ നാൽപത് ശതമാനം വരെ കുറവുണ്ടാകും. ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള കമ്പനികളുടെ ബാറ്ററി വെക്കാം. കൂടുതൽ പേരിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തുന്നതിന് തീരുമാനം സഹായിക്കും എന്നാണ് വിലയിരുത്തുന്നത്.