ന്യൂദല്‍ഹി- സിവില്‍ സര്‍വീസ് ജോലി വേണ്ടെന്നുവെച്ച് കശ്മീരില്‍ പാര്‍ട്ടി ഉണ്ടാക്കിയ ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി വിടുന്നതിനുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) അജിത് ഡോവലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിടുന്ന കാര്യം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിലെ (ജെ.കെ.പി.എ) സഹപ്രവര്‍ത്തകരെ അറിയിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി താന്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണെന്നും ഐ.എ.എസ് അംഗമായ താന്‍ സര്‍ക്കാരിലുള്ളവരുമായി ചര്‍ച്ച നടത്തുന്നതില്‍ പുതമയില്ലെന്നും ഷാ ഫൈസല്‍ പറഞ്ഞു.
ഇവിടെ ജീവിക്കുന്നതും ജോലി ചെയ്യുന്നതും സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നതില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.