Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദു ദേവതകളെ അവഹേളിച്ചു; ആംആദ്മി മുന്‍ എം.എല്‍.എക്ക് സസ്പെന്‍ഷന്‍

ന്യൂദൽഹി- ഹിന്ദു ദേവതകളെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് മുൻ എം.എൽ.എ ജർണയിൽ സിംഗിനെ ആംആദ്മി പാർട്ടി സസ്പെന്‍റ് ചെയ്തു.

ആം ആദ്മി പാർട്ടി ഒരു മതേതര പാർട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ആർക്കും പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സിഖ് സമുദായവും ഇക്കാര്യത്തിൽ ദുഖിതരാണെന്നും ഏതെങ്കിലും മതത്തിനെതിരായ ഇത്തരം കാര്യങ്ങൾ ഗുരുനാനാക്കിന്‍റെ തത്വങ്ങൾക്ക് എതിരാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, തന്‍റെ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത ഇളയ മകൻ ഫേസ്ബുക്കില്‍ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണെന്ന്  ജർണയില്‍ സിംഗ് അവകാശപ്പെട്ടു.

മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ ജർണയിൽ  സിംഗ് 2015ൽ രജൗരി ഗാർഡൻ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിക്കാനായാണ് സീറ്റ് ഒഴിഞ്ഞത്. എന്നാല്‍ പഞ്ചാബ് തെരഞ്ഞെടുപ്പിൽ തോറ്റു.

Latest News