ബെംഗളൂരു- പോലീസ് വെടിവെയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടാനിടനായ ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സിടി രവി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിയിരുന്നു. ബെംഗളൂരുവിലും അക്രമസംഭവങ്ങളിലുണ്ടായ പൊതുമുതലുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരൂവില്‍ എങ്ങനെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത് എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെയും വിശദീരണം നല്‍കിയിട്ടില്ല. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇത് സംബന്ധിച്ച് ഇതിനകം തന്നെ വാഗ്വാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
''ബെംഗളുരുവിലെ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതായിരുന്നു. പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ചാണ് വാഹനങ്ങളും കെട്ടിടങ്ങറളും തകര്‍ത്തിട്ടുള്ളത്. 300 വാഹനങ്ങളാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയിട്ടുള്ളത്'' അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഞങ്ങള്‍ക്ക് സംശയമുണ്ട്. എന്നാല്‍ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഉത്തര്‍പ്രദേശില്‍ ചെയ്തതുപോലെ അക്രമികളുടെ സ്വത്തുക്കളില്‍ നിന്ന് തുക ഈടാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.