വാഷിങ്ടണ്‍- അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കമലയെ ജോ ബെന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുദപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നും ട്രംപ് പറഞ്ഞു. യുഎസ് സെനറ്റിലെ തന്നെ ഏറ്റവും മോശമായ അനാദരവ് പ്രകടിപ്പിക്കുന്നയാളാണ് കമലയെന്നും ട്രംപ് കുറ്റപ്പെടുത്തി. ജോ ബൈഡനോട് തന്നെ വളരെ മോശമായി പെരുമാറിയിട്ടുള്ളയാളാണ് കമലയെന്നും ട്രംപ് പറഞ്ഞു.
നേരത്തെ ജോ ബൈഡന് സ്വജനപക്ഷപാതിയാണെന്ന് കമല ഹാരിസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച കമലയ്ക്കെതിരെ നേരത്തേ തന്നെ ട്രംപ് രംഗത്തെത്തിയിരുന്നു. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറിലാണ് കമലാ ഹാരിസ് മത്സരിക്കുക. ട്വിറ്ററിലാണ് ജോ ബൈഡന് കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.