കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ച നിലയില്‍

ദുബായ്-കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടയില്‍ (40)താമസ സ്ഥലത്ത് മരിച്ച നിലയില്‍. ദെയ്‌റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക് ഷോപ്പ് നടത്തിവരികയായിരുന്നു ഷാജി.
മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ വിടവിലൂടെ നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷൈജു പറഞ്ഞു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  

ഭാര്യയും ഏഴ് വയസുള്ള മകളും രണ്ട് വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷാജിക്ക് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നു അദ്ദേഹം വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News