ഐസ്വാള്‍- ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്താന്‍ എം.എല്‍.എ വീണ്ടും ഡോക്ടറായി. മിസോറാം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്.
ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നത്.
മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂചലനത്തെകുറിച്ചം കൊറോണ സാഹചര്യത്തെ കുറിച്ചും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്.
ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ അവധിയിലാണെന്നും അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗർഭിണി ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞതോടെയാണ് ശസ്ത്രക്രിയ നടത്താന്‍ എം.എല്‍.എ തയാറായത്.
200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല സ്ത്രീ. ധിയാമസംഗ പ്രസവ വിജയകരമായ ശസ്ത്രക്രിയ നടത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഒബ്‌സ്‌ട്രെിക്‌സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, എം.എല്‍.എ ആയതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞത്.