Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ  ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഹമ്മദാബാദ്- പ്രമുഖ ബിജെപി നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2004ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബാബുഭായി വര്‍ധയാണ് കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങിയെത്തിയത്. ഗുജറാത്തിലെ കപ്രദ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2001 മുതല്‍ 2004 വരെ വല്‍സാദ് ജില്ലാ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും. കപ്രദയില്‍ ബിജെപിയുടെ വൈസ് പ്രസിഡന്റുമായിരുന്നു വര്‍ധ. പാര്‍ട്ടി നേതാവ് ജിത്തുഭായ് ചൗധരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് സൂചന.
 

Latest News