ന്യൂദല്‍ഹി- മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍രാഷ്ട്രപടി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില ഗരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ദല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ അറിയിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ്19 ബാധിച്ചതായും സ്ഥിരീകരിക്കപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത്. ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്നും കൂടുതല്‍ വഷളായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച അദ്ദേഹം ശുചിമുറിയില്‍ വീണ് നെറ്റിയില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും റിപോര്‍ട്ടുണ്ട്.