തിരുവനന്തപുരം- ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. ഒരു കോടി 10 ലക്ഷം രൂപയാണ് കൈമാറിയത്.
ചീഫ് സെക്രട്ടറി കെ. ജയകുമാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക നൽകിയത്. നേരത്തെ, കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഇത്രയും തുക കൂടി കൈമാറിയത്.
നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.