Sorry, you need to enable JavaScript to visit this website.

ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കിണറ്റിലെറിഞ്ഞു കൊന്നു; അമ്മാവന്‍ അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മന്നാപൂര്‍ ഗ്രാമത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം സ്വന്തം അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. 22-കാരനായ പ്രതിയെ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടി. ബുധനാഴ്ച സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി മടങ്ങിയ ബാലികയെ പിന്നീട് കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ദാരുണമായ സംഭവം വെളിച്ചത്തായത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുട്ടി സ്‌കൂളിലേക്കു പോയ വഴി കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ശിവ കുമാറിനെ പിടികൂടിയത്. ഈ വഴിയില്‍ കുട്ടിക്കൊപ്പം ശിവകുമാറിനെ കണ്ട പ്രദേശ വാസിയുടെ മൊഴിയെ തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചത്.

വീടിനടുത്ത പ്രൈമറി സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് ശിവ കുമാര്‍ കുട്ടിയെ തന്ത്രപൂര്‍വം കൂടെകൂട്ടി തൊട്ടടുത്ത പാടത്തേക്ക് കൊണ്ടു പോയത്. രണ്ടു തവണ കുട്ടിയെ പീഡിപ്പിച്ചെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു നടപടി ക്രമങ്ങള്‍ക്കു ശേഷം സംസ്‌കരിച്ചു. 

Latest News