ജയ്പുർ-വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്.
തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതികൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവരോട് നന്ദി പറയുന്നുവെന്നും സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിരുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ ട്വീറ്റ്.