എയിംസ് ഹോസ്റ്റലിനു മുകളില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യുദല്‍ഹി- ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഹോസ്റ്റല്‍ കെട്ടിടത്തിനു സമീപം വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 22കാരനായ വിദ്യാര്‍ത്ഥിയെ ഉടന്‍ എയിംസ് ട്രോമാ സെന്ററിലെത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം. ആത്മഹത്യയ്ക്കു കാരണം വ്യക്തമല്ല. 

2018 ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 22കാരന്‍ ബെംഗളുരു സ്വദേശിയാണെന്നും എയിംസിലെ തന്നെ മനോരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇവിടെ നിന്നും ഇറങ്ങിപ്പോയതാണെന്ന് അധികൃതര്‍ പറഞ്ഞു.
 

Latest News