ചെന്നൈ- തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93,98,29 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ ആരും തോറ്റില്ല. പരീക്ഷ എഴുതിയവരില്‍ 46,80,70 പേര്‍ പെണ്‍കുട്ടികളാണ്.
വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണെന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റ് (ഡി.ജി.ഇ) അറിയിച്ചു. കാഞ്ചീപുരം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 11, 12 ക്ലാസുകളിലെ പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.