ഫ്രാങ്ക്ഫര്‍ട്ട്- തീവ്രവാദത്തെ ഇസ് ലാമിക സംസ്‌കാരവും മൂല്യങ്ങളും കൊണ്ട് പരാജയപ്പെടുത്തണമെന്ന് ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
തീവ്രവാദതത്തിനെതിരായ പോരാട്ടം ശക്തമാക്കുമ്പോള്‍ അറബ്, ഇസ് ലാമിക സംസ്‌കാരമാണ് അതിനുള്ള മുഖ്യ ആയധുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിനുള്ള പരിഹാരം സ്ഥിരതയും സുരക്ഷയും വിജ്ഞാനവും സംസ്‌കാരവുമൊക്കെ പ്രദാനം ചെയ്യുന്ന യഥാര്‍ഥവും സമാധാനത്തിലധിഷ്ഠിതവുമായ വിശ്വാസം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയിലെ ഫ്രാങ്കഫര്‍ട്ട് പുസ്തകോത്സവത്തിനെത്തിയ സുല്‍ത്താന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി പവലിയനില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുമ്പോള്‍ അറബ്, ഇസ് ലാമിക സംസ്‌കാരത്തിന്റെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കാനും സംവാദത്തിനുമാണ് അവസരം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.