കാഠ്മണ്ഡു-ഗൗതമ ബുദ്ധന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കം ഇന്ത്യ തള്ളി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അദ്ദേഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം നമ്മുടെ ബുദ്ധപൈതൃകത്തെക്കുറിച്ചാണെന്നും ബുദ്ധമതത്തിന്റെ സ്ഥാപകന്‍ ജനിച്ചത് നേപ്പാളിലെ ലുമ്പിനിയിലാണെന്നതില്‍ സംശയമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചും ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും ദര്‍ശനങ്ങളള്‍ ഇപ്പോഴും പ്രസക്തമായതെങ്ങനെയെന്നും ശനിയാഴ്ച ഒരു വെബ്‌നാറില്‍ ജയ്ശങ്കര്‍ വിവരിച്ചിരുന്നു.
എന്നാല്‍ ബുദ്ധന്‍ ഒരു ഇന്ത്യക്കാരനാണെന്ന് ജയ്ശങ്കര്‍ പറഞ്ഞതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചടങ്ങില്‍ മന്ത്രിയുടെ പരാമര്‍ശം നമ്മുടെ ബുദ്ധപൈതൃകത്തെക്കുറിച്ച് മാത്രമായിരുന്നുവെന്ന് ന്യൂദല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു,
ഗൗതമ ബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നതില്‍ സംശയമില്ല- ശ്രീവാസ്തവ പറഞ്ഞു.
നേരത്തെ, നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം മന്ത്രിയുടെ വാക്കുകളില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു, ബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നും അതാര്‍്ക്കും നിഷേധിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.