കര്‍ണാടക ആരോഗ്യ മന്ത്രി ശ്രീരാമുലുവിന് കോവിഡ് 

ബംഗളുരു- കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കു പിന്നാലെ ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു.  ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മന്ത്രി. 

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരമായ്യയ്ക്കും ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യൂരപ്പയും സിദ്ധാരമയ്യയും ബംഗളുരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യെദ്യൂരപ്പയുടെ മകള്‍ക്കും രോഗ ബാധയേറ്റിരുന്നു. 

കര്‍ണാടകയില്‍ 89,238 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 79,773 ആക്ടീവ് കേസുകളുണ്ട്. ഇതുവരെ 3091 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
 

Latest News