റാഞ്ചി- ശനിയാഴ്ച രാവിലെ 176 യാത്രക്കാരുമായി റാഞ്ചി വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കു പറന്നുയരുകയായിരുന്ന എയര്‍ ഏഷ്യാ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് നിലത്തറിക്കി. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ഇതേ വിമാനം മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും ടേക്ക് ഓഫിനായി റണ്‍വേയില്‍ തയാറായി നില്‍ക്കെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ ടേക്ക് ഓഫ് റദ്ദാക്കി. ഭാഗ്യം തുണയായതോടെ രണ്ടു തവണയാണ് എയര്‍ ഏഷ്യാ വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച 11.50നാണ് വിമാനം പുറപ്പെടാനിരുന്നത്. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എല്ലാ അറ്റകുറ്റപ്പണികളും നടത്തി പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ വിമാനം വീണ്ടും മുംബൈയിലേക്ക് പറന്നുയരാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. ഇതോടെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു.
18 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തിനു പിന്നാലെയാണ് റാഞ്ചിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത.