ജയ്പൂര്‍- കേന്ദ്ര മന്ത്രി കലാശ് ചൗധരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജസ്ഥാനിലെ ജോധ്പൂരില്‍ ആശുപത്രിയിലാണിപ്പോള്‍ മന്ത്രി. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ് കോവിഡ് പരിശോധന നടത്തിയത്. പനിയും ചെറിയ തോതില്‍ ശ്വാസതടസ്സവുമാണുള്ളത്. ഇതോടെ മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കോവിഡ് ബാധിതരായി.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും നിരീക്ഷണത്തിലിരിക്കാനും കുടുംബാംഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനും പരിശോധന നടത്താനും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ ജയ്‌സാല്‍മേറില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇതിനിടെ പലയിടത്തും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.