മലപ്പുറം- കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്ന് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട യാത്രക്കാരന്‍ കുറ്റിപ്പുറം സ്വദേശി ചോയിമഠത്തില്‍ ഹംസയെ കണ്ടെത്തി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രിയില്‍ മറ്റൊരു പേരിലാണ് ഹംസയെ പ്രവേശിപ്പിച്ചത്. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. വിമാന യാത്രക്കാരുടെ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും പരിക്കേറ്റവരുടെ പട്ടികയിലും ആശുപത്രിയിലുള്ളവരുടെ പട്ടികയിലും ഹംസയുടെ പേര് കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സഹായം തേടി പരാതിപ്പെട്ടത്.
വിമാന ദുരന്തത്തില്‍ 18 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്.