മലപ്പുറം-കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കള്‍. ദുബായില്‍ നിന്നും വിമാനം കയറിയ കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെ കുറിച്ച് വിവരമില്ലെന്നു കാണിച്ച് ഹംസയുടെ സഹോദരന്റെ മകന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മരിച്ചവരുടെ പട്ടികയിലും ഹംസയുടെ പേരില്ല. വിവിധ ആശുപത്രകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ദുരന്തത്തില്‍ 18 പേരാണ് മരിച്ചത്. ഇവരില്‍ ഒരാളെ മാത്രം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മരിച്ച 17 പേരുടേയും കുടുംബങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.