കരിപ്പൂര്‍- കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലാണള്ളത്. പോസ്റ്റുമോര്‍ട്ടം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍ വേഗത്തിലാക്കും. പരിക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തും.
ദുബായില്‍ നിന്നു വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിനിടെ തെന്നിമാറി തകരുകയായിരുന്നു. 123 പേര്‍ക്ക് പരിക്കേറ്റു. വിമാനം തീ പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രക്കാരെ കരിപ്പൂരില്‍ എത്തിച്ച വിമാനമാണ് തകര്‍ന്നത്.
മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഠേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്. ഏഴു പേരുടെ മൃതദേഹങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. എല്ലാ മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചായിരിക്കും പോസ്റ്റ്മോർട്ടം.