Sorry, you need to enable JavaScript to visit this website.

കര്‍ണാടകയിലും പ്രളയ ജാഗ്രത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

ബെംഗളൂരു- കര്‍ണാടകയില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശിവമൊഗ, ഹാസന്‍, കുടക്, ചിക്കമംഗളുരു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കുടകില്‍ കാവേരി നദി ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ ഇന്ന് എത്തുമെന്നും മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രളയ സാധ്യത കുറക്കുന്നതിനായി പ്രധാന ഡാമുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി യെദിയൂരപ്പ 50 കോടി അനുവദിച്ചു. 
 

Latest News