Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വർഷം ഉപയോഗിച്ചത് 38.2 കോടി ബാരൽ ഇന്ധനം

റിയാദ് - സൗദി അറേബ്യയിൽ കഴിഞ്ഞ കൊല്ലം 38.2 കോടി ബാരൽ ഇന്ധനം ഉപയോഗിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇന്ധന ഉപയോഗത്തിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2018 ൽ രാജ്യത്തെ ഇന്ധന ഉപയോഗം 37.72 കോടി ബാരലായിരുന്നു. കഴിഞ്ഞ വർഷം ഇന്ധന ഉപഭോഗത്തിൽ 47 ലക്ഷം ബാരലിന്റെ വളർച്ച രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷം സൗദിയിൽ പ്രതിശീർഷ ഇന്ധന ഉപഭോഗം 11.2 ബാരലായി കുറഞ്ഞു. 2018 ൽ ഇത് 11.3 ബാരലായിരുന്നു. പ്രതിശീർഷ ഇന്ധന ഉപയോഗത്തിൽ 1.1 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം വർഷമാണ് പ്രതിശീർഷ ഇന്ധന ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. 2016 ൽ 8.5 ശതമാനം തോതിലും 2017 ൽ 10.3 ശതമാനം തോതിലും 2018 ൽ 11.5 ശതമാനം തോതിലും പ്രതിശീർഷ ഇന്ധന ഉപഭോഗം കുറഞ്ഞിരുന്നു. 


കഴിഞ്ഞ കൊല്ലം സൗദിയിൽ പ്രതിദിന ഇന്ധന ഉപഭോഗം 10.49 ലക്ഷം ബാരലായി ഉയർന്നു. 2018 ൽ ഇത് 10.36 ലക്ഷം ബാരലായിരുന്നു. പ്രതിദിന ഇന്ധന ഉപഭോഗത്തിൽ കഴിഞ്ഞ വർഷം 1.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രതിദിന ഇന്ധന ഉപഭോഗത്തിൽ 13,000 ബാരലിന്റെ വർധനയാണുണ്ടായത്. മൂന്നു കൊല്ലം തുടർച്ചയായി പ്രതിദിന ഇന്ധന ഉപഭോഗം കുറഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം ഇന്ധന ഉപഭോഗം വർധിച്ചത്. 2016 ൽ 5.9 ശതമാനവും 2017 ൽ എട്ടു ശതമാനവും 2018 ൽ 9.3 ശതമാനവും തോതിൽ പ്രതിദിന ഇന്ധന ഉപഭോഗം കുറഞ്ഞിരുന്നു. 
കഴിഞ്ഞ വർഷം പെട്രോൾ ഉപഭോഗം 0.2 ശതമാനം തോതിൽ കുറഞ്ഞു. 2018 ൽ പെട്രോൾ ഉപഭോഗം 6.5 ശതമാനം തോതിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം സൗദിയിലെ പെട്രോൾ ഉപയോഗം 19.41 കോടി ബാരലായിരുന്നു. 2014 നു ശേഷം ആദ്യമായാണ് പെട്രോൾ ഉപയോഗം ഇത്രയും കുറയുന്നത്. 2018 ൽ പെട്രോൾ ഉപയോഗം 19.45 ബാരലും 2017 ൽ 20.8 കോടി ബാരലുമായിരുന്നു. 2014 ൽ പെട്രോൾ ഉപയോഗം 19.07 കോടി ബാരലായിരുന്നു. കഴിഞ്ഞ വർഷം സൗദിയിൽ പ്രതിശീർഷ പെട്രോൾ ഉപയോഗം 5.7 ബാരലായി കുറഞ്ഞു. 2018 ൽ ഇത് 5.8 ബാരലായിരുന്നു. പ്രതിശീർഷ പെട്രോൾ ഉപയോഗത്തിൽ 2.6 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്. പ്രതിശീർഷ പെട്രോൾ ഉപയോഗം 2016 ൽ 3.1 ശതമാനവും 2017 ൽ 0.3 ശതമാനവും 2018 ൽ 8.7 ശതമാനവും തോതിൽ കുറഞ്ഞിരുന്നു. 


കഴിഞ്ഞ വർഷം സൗദിയിലെ പ്രതിദിന ശരാശരി പെട്രോൾ ഉപയോഗം 5,33,200 ബാരലാണ്. 2018 ൽ ഇത് 5,34,310 ബാരൽ ആയിരുന്നു. 2018 ൽ പ്രതിദിന പെട്രോൾ ഉപയോഗത്തിൽ ആറര ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രതിദിന പെട്രോൾ ഉപയോഗത്തിൽ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2014 നു ശേഷം പ്രതിദിന പെട്രോൾ ഉപയോഗം ഏറ്റവും കുറയുന്നത് കഴിഞ്ഞ കൊല്ലമാണ്. 2014 ൽ പ്രതിദിന പെട്രോൾ  ഉപയോഗം 5,23,920 ബാരലായിരുന്നു. 


കഴിഞ്ഞ കൊല്ലം സൗദിയിൽ ഡീസൽ ഉപയോഗം 18.79 കോടി ബാരലായിരുന്നു. ഡീസൽ ഉപയോഗത്തിൽ 2.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 2018 ൽ 18.28 കോടി ബാരലായിരുന്നു ഡീസൽ ഉപയോഗം. കഴിഞ്ഞ വർഷം ഡീസൽ ഉപയോഗത്തിൽ 51 ലക്ഷം ബാരലിന്റെ വർധന രേഖപ്പെടുത്തി. മൂന്നു വർഷം തുടർച്ചയായി ഡീസൽ ഉപയോഗം കുറഞ്ഞ ശേഷമാണ് കഴിഞ്ഞ കൊല്ലം ഉപയോഗം വർധിച്ചത്. 2016 ൽ 10 ശതമാനവും 2017 ൽ 16.3 ശതമാനവും 2018 ൽ 12.1 ശതമാനവും തോതിൽ ഡീസൽ ഉപയോഗം കുറഞ്ഞിരുന്നു. 
കഴിഞ്ഞ വർഷം സൗദിയിൽ പ്രതിശീർഷ ഡീസൽ ഉപയോഗം 5.49 ബാരലായി ഉയർന്നു. 2018 ൽ ഇത് 5.47 ബാരലായിരുന്നു. പ്രതിശീർഷ ഡീസൽ ഉപയോഗത്തിൽ 0.4 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷമുണ്ടായത്. തുടർച്ചയായി മൂന്നു കൊല്ലം ഡീസൽ ഉപയോഗം കുറഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം ഉപയോഗം വർധിച്ചത്. 2016 ൽ 12.5 ശതമാനവും 2017 ൽ 18.5 ശതമാനവും 2018 ൽ 14.2 ശതമാനവും തോതിൽ ഡീസൽ ഉപയോഗം കുറഞ്ഞിരുന്നു. 


2019 ൽ പ്രതിദിന ഡീസൽ ഉപയോഗം 5,16,180 ബാരലായി ഉയർന്നു. 2018 ൽ ഇത് 5,02,070 ബാരലായിരുന്നു. ഡീസൽ ഉപയോഗത്തിൽ 2.8 ശതമാനം വളർച്ചയാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നു വർഷം കുറഞ്ഞ ശേഷമാണ് പ്രതിദിന ഡീസൽ ഉപയോഗം കഴിഞ്ഞ കൊല്ലം വർധിച്ചത്. 2016 ൽ 10 ശതമാനവും 2017 ൽ 16.3 ശതമാനവും 2018 ൽ 12.1 ശതമാനവും തോതിൽ പ്രതിദിന ഡീസൽ ഉപയോഗം കുറഞ്ഞിരുന്നു. 

 

Latest News