Sorry, you need to enable JavaScript to visit this website.

സോളാർ നടപടി ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് ലഭിച്ച പ്രതിഫലമെന്ന് ബൽറാം എം.എൽ.എ


കൊച്ചി- ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് ലഭിച്ച പ്രതിഫലമാണ് സോളാർ കേസിലെ സർക്കാർ നടപടിയെന്ന് വി.ടി ബൽറാം എം.എൽ.എ. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചതിന് ലഭിച്ച പ്രതിഫലമായി ഇത് കണക്കാക്കിയാൽ മതിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ബൽറാം അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ് നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികളെന്നും ബൽറാം പറഞ്ഞു. 
വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച് അനുമാനിക്കാൻ കഴിയുന്നതല്ല. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണം.
'കോൺഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആർഎസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ 'കോൺഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ട്.
 

Latest News