Sorry, you need to enable JavaScript to visit this website.

കിസാന്‍ സ്‌പെഷല്‍ പാഴ്‌സല്‍ ട്രെയിന്‍ സര്‍വീസ് നാളെ 

ന്യൂദല്‍ഹി- കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച കിസാന്‍ റെയില്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയി കിസാന്‍ സ്‌പെഷല്‍ പാഴ്‌സല്‍ ട്രെയിന്‍ നാളെ സര്‍വീസ് നടത്തും.കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രെയിന്റെ ഫഌഗ് ഓഫ് നിര്‍വഹിക്കും. മഹാരാഷ്ട്രയിലെ ദേവ്‌ലാലി മുതല്‍ ബിഹാറിലെ ദാനാപുര്‍ വരെയും തിരിച്ചുമാണ് സര്‍വീസ്. ദേവ്‌ലാലിയില്‍നിന്ന് ഏഴാം തിയതി രാവിലെ 11ന് പുറപ്പെടുന്ന ട്രെയിന്‍ 1,519 കിലോമീറ്റര്‍ പിന്നിട്ട് പിറ്റേന്ന് വൈകുന്നേരം 6.45ന് ദാനാപുരിലെത്തും. ദാനാപുരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ദേവ്‌ലാലിയില്‍ തിങ്കളാഴ്ച രാവിലെ 7.45ന് എത്തിച്ചേരും. ട്രെയിന് കുറഞ്ഞത് 14 സ്‌റ്റോപ്പുകളുണ്ടാകും. പത്തു കോച്ചുകളാണ് സ്‌പെഷല്‍ പാഴ്‌സല്‍ ട്രെയിനുകള്‍ക്ക് ഉണ്ടാവുക. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയാണ് ട്രെയിനില്‍ കൊണ്ടുപോവുക. കര്‍ഷകര്‍ക്ക് പ്രദേശത്തെ റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്‌സല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും
 

Latest News