തിരുവനന്തപുരം- മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവീന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍ രംഗത്തെത്തി. ഈ കോണ്‍ഗ്രസ് നേതാവിന്റെ മകനും മറ്റു ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ട്. ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ സരിത പറഞ്ഞു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായും സരിത പറഞ്ഞു.
സോളാറുമായി ബന്ധമില്ലാത്ത മറ്റു ഇടപാടുകളില്‍ തന്നെ കരുവാക്കിയതായും സരിത ആരോപിച്ചു. കേരളത്തിനു പുറത്തെ ഉന്നതര്‍ക്കും ബിനാമി ഇടപാടുകളില്‍ പങ്കുണ്ട്. ഇക്കാര്യമെല്ലാം മുഖ്യമന്ത്രിക്കു നല്‍കി പരാതിയില്‍ സരിത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിനു തൊട്ടുപിറകെയാണ് പരാതിയുമായി സരിത മുഖ്യമന്ത്രിയെ സമീപിച്ചത്. ഈ പരാതിയിലെ വിവരങ്ങളാണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.