ഗാന്ധിനഗര്‍-അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 21000 രൂപ സംഭാവന പ്രഖ്യാപിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. താനും കുടുംബവും ചേര്‍ന്ന് 21000 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ മതവിശ്വാസിയാണ് ഞാന്‍. എന്നാല്‍ തീവ്രവാദിയല്ല. രാമരാജ്യ സ്ഥാപനത്തിന് മുന്നോടിയായിട്ടാണ് രാമക്ഷേത്ര നിര്‍മാണം നടക്കുന്നതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയില്‍ രാമരാജ്യം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമരാജ്യമെന്നാല്‍, കര്‍ഷകര്‍ക്ക് പുരോഗതിയും യുവാക്കള്‍ക്ക് ജോലിയും സ്ത്രീകള്‍ക്ക് സുരക്ഷയുമുള്ള രാജ്യമാണ്. അവിടെ വിദ്യാഭ്യാസത്തിന് തുല്യമായ അവകാശമുണ്ടാകും. ഗ്രാമങ്ങള്‍ വികസിക്കുകയും രാജ്യം സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.