Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ ഭാര്യയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഭാര്യ ലക്ഷ്മിയില്‍നിന്നു സി.ബി.ഐ. സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു.
ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു.

 

Latest News