കൊല്‍ക്കത്ത-സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമായ മുഹമ്മദ് സലീമിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവാണ് മുഹമ്മദ് സലീം. പൊളിറ്റ് ബ്യുറോ അംഗം കൂടിയാണ്. കോവിഡ്
സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്‍ക്കത്ത ഈസ്‌റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് റിപ്പോര്‍ട്ട്. മറ്റൊരു മുതിര്‍ന്ന നേതാവായ ശ്യാംലാല്‍ ചക്രബര്‍ത്തിയെയും കോവിഡ്സ്ഥിരീകരിച്ച് ഈസ്‌റ്റേണ്‍ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു.