പൂനെ-കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകിയതിനാല്‍ യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം. പൂനെ നഗരത്തിനടുത്തുള്ള ശിക്രാപൂരിലാണ് സംഭവം.മരിച്ച സ്ത്രീയുടെ ആധാര്‍ കൈവശമില്ലാത്തതിനാലാണ് കോവിഡ് ഫലം വരാന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ കോവിഡ് പരിശോധനക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന കാര്യം അധികൃതര്‍ തന്നെ അറിയിച്ചിട്ടില്ലെന്ന് മകന്‍ പറയുന്നു.
15 ദിവസമായി അമ്മ കോവിഡ് ലക്ഷണങ്ങളോടെ ബുദ്ധിമുട്ടുകയായിരുന്നു. ജൂലായ് 29ന് രഞ്ജന്‍ ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശിക്രാപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ അമ്മ മരിച്ചതായും ആശുപത്രി അധികൃതര്‍ 16,000 രൂപ ചികിത്സാ ചെലവ് ആയി അവശ്യപ്പെട്ടതായും മകന്‍ പറയുന്നു.