ചെന്നൈ- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ട്വിറ്ററിലൂടെ കാര്‍ത്തി അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.