ക്വാറന്റൈനില്‍ മരിച്ച വടകര സ്വദേശിക്ക് കോവിഡ്

സലാല- ക്വാറന്റൈനില്‍ കഴിയവെ മരണപ്പെട്ട വടകര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വടകര മുയിപ്പോത്ത് സ്വദേശി മീത്തലെതത്തയില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് (40) ആണ് സലാലയില്‍ മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് അല്‍ കറാത്തിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

15 വര്‍ഷമായി സലാലയില്‍ പ്രവാസിയാണ്. സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ താമസ സ്ഥലത്ത് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഭാര്യ: നസീറ. മൂന്നു മക്കള്‍.

 

Latest News