തൃശൂർ- ഉമ്മാക്കി കാട്ടി തന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ടതില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കള്ളക്കേസിൽ കുടുക്കി തകർത്തു കളയാമെന്ന് കരുതരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവരട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടേംസ് ഓഫ് റഫറൻസിൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഗവൺമെന്റ് ആദ്യം പറയേണ്ടതെന്നും അത് പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇപ്പോൾ ഗവൺമെന്റിന് അധികാരമുണ്ട്. അവർ അത് പ്രയോഗിക്കട്ടെ. എന്നാൽ, ഇവിടെ ഒരു നീതിപീഠമുണ്ടെന്നും അതിൽ പൂർണ വിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് നേതാക്കൾ വഹിക്കുന്ന രാഷ്ട്രീയ പദവികൾ ഉപേക്ഷിക്കണമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ ഉപയോഗിച്ചിട്ടില്ല. വേങ്ങര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടത് എന്ന വാദത്തെയും കോടിയേരി എതിർത്തു. വേങ്ങര തെരഞ്ഞെടുപ്പായിരുന്നു ലക്ഷ്യമെങ്കിൽ രണ്ടു ദിവസം മുമ്പ് തന്നെ റിപ്പോർട്ട് പുറത്തുവിടില്ലേയെന്നും കോടിയേരി ചോദിച്ചു.