ഹൈദരാബാദ്- ആന്ധ്രപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 865 ശതമാനം വർധനവ്. ജൂണിലുണ്ടായിരുന്ന രോഗികളുടെ എണ്ണം ജൂലൈ എത്തിയപ്പോഴേക്കും വൻ കുതിപ്പുണ്ടായി. നിലവിൽ 1,26,337 പേർക്കാണ് ആന്ധ്രയിൽ കോവിഡ് രോഗം ബാധിച്ചത്. ജൂൺ 30ന് ആകെ രോഗികൾ 14,596 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് കിഴക്കൻ ഗോദാവരി ജില്ലയിലാണ്. ഇവിടെ 1,800 ശതമാനമാണ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ്. പോസിറ്റീവിറ്റ് റേറ്റ് 11.9 ശതമാനവും. അതേസമയം രോഗമുക്തി നിരക്ക് 45.3 ശതമാനമാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ദൽഹിയെയാണ് മറികടന്നത്.