ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള ശിലാസ്ഥാപനത്തിൽനിന്ന് മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയെ ഒഴിവാക്കി. ഉമാഭാരതി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിച്ചതിൽ ദുഖമില്ലെന്ന് ഇരുവരും കോടതിയിൽ പറഞ്ഞിരുന്നു. ബാബരി മസ്ജിദ് പൊളിച്ച കേസിൽ നിയമനടപടി നേടുന്നവരാണ് ഉമാഭാരതിയും അദ്വാനിയും കല്യാൺ സിംഗും. ബി.ജെ.പിയുടെ മുൻ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല.