ചണ്ഡീഗഡ്- മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ കീഴുദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു സൈനിക കോടതി കണ്ടെത്തി. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അവിഹതമുണ്ടായിരുന്നത്. ബ്രിഗേഡിയര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കരസേനയുടെ ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ അദ്ദേഹത്തിന് നാലു വര്‍ഷത്തെ സീനിയോറിറ്റി എടുത്തുമാറ്റി ഉത്തരവിട്ടു. ശക്തമായി ശാസിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ബിനഗുരിയില്‍ മേയിലാണ് മേജര്‍ ജനറല്‍ റാങ്കിലുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ അധ്യക്ഷതയില്‍ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചത്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. ശിക്ഷിക്കപ്പെട്ട ബ്രിഗേഡിയര്‍ സിക്കിമില്‍ സൈനിക ബ്രിഗേഡിനു നേതൃത്വം നല്‍കി വരികയായിരുന്നു. ഈ പദവിയില്‍ നിന്നും പ്രാധാന്യം കുറഞ്ഞ മൗണ്ടൈന്‍ ഡിവിഷനിലേക്കു മാറ്റിയിരുന്നു. സമാന കേസുകളില്‍ സാധാരണ അഞ്ചു വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ നല്‍കാറുള്ളത്. എന്നാല്‍ ഈ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ തരംതാഴ്ത്തുക മാത്രമാണ് ചെയ്തത്.