ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസ നേര്‍ന്നു. സാഹോദര്യവും അനുകമ്പയും വളര്‍ത്താന്‍ ഈദുല്‍ അദ്ഹാ സഹായകമാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നീതിപൂര്‍വകമായ സമന്വയ സമൂഹം സൃഷ്ടിക്കാന്‍ ആഘോഷ വേള പ്രചോദനമാകട്ടെ, എല്ലാവര്‍ക്കും ഈദ് മുബാറക്ക് നേരുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയില്‍ ശനിയാഴ്ചയാണ് ഈദുല്‍ അദ്ഹാ ആഘോഷിക്കുന്നത്.