Sorry, you need to enable JavaScript to visit this website.

അരുന്ധതിയുടെ പ്രസംഗം നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി

തിരുവനന്തപുരം- കാലിക്കറ്റ് സര്‍വകലാശാല ബി.എ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍നിന്ന് ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ കം സെപ്റ്റംബര്‍ എന്ന 2002 ലെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബി.ജെ.പി പരാതി നല്‍കി.

രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നതാണ് അരുന്ധതി റോയിയുടെ ലേഖനമെന്ന് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ദേശവിരുദ്ധ  പ്രസംഗം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അക്കാദമിക വിദഗ്ദ്ധരുടേയും പൊതുജനങ്ങളുടേയും ഇടയില്‍ പ്രതിഷേധമുണ്ടെന്നും കത്തില്‍ പറയുന്നു.

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമരഹിത സമരത്തിനെതിരെ ഇന്ത്യ ഭീകരത അഴിച്ചു വിടുകയാണെന്ന് കുറ്റപ്പെടുത്തുന്നതാണ്  അരുന്ധതിയുടെ പ്രസംഗം.  ടെക്സ്റ്റ് ബുക്ക് എഡിറ്റര്‍മാരായ മുരുഗന്‍ ബാബുവും ആബിദ ഫാറൂഖിയുമാണ് അരുന്ധതിയുടെ ലേഖനം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുക്കള്‍ ഫാസിസ്റ്റുകളാണെന്ന് അരുന്ധതി തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ടെന്നും സിലബസില്‍ നിന്നും പ്രസംഗം ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

Latest News