റിയാദ് - ബലി പെരുന്നാൾ അവധിക്കാലത്ത് റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചതായി സൗദി റെയിൽവേ കമ്പനി അറിയിച്ചു. യാത്രക്കാരുടെ താൽപര്യം മാനിച്ചാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്. അധിക സർവീസുകൾ ഓഗസ്റ്റ് മധ്യം വരെ തുടരുമെന്നും സൗദി റെയിൽവേ കമ്പനി അറിയിച്ചു.