ഡെറാഡൂണ്‍- ഉദം സിംഗ് നഗര്‍ ജില്ലയിലെ രുദ്രപുരില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കി ഉത്തരാഖണ്ഡ് പോലീസ്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സിറ്റി യൂണിറ്റിലെ മൂന്ന് പോലീസുകാര്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് ഇരുവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും ആയിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും താക്കോല്‍ തട്ടിപ്പറിച്ചെടുത്ത പോലീസ് താക്കോല്‍ യുവാവിന്റെ നെറ്റിയില്‍ കുത്തിയിറക്കുകയായിരുന്നു.