തായിഫ് - ശക്തമായ ഒഴുക്കിൽ പെട്ട ബാലൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഴുക്കിനെ പ്രതിരോധിച്ച് പലതവണ വെള്ളത്തിൽ നിന്ന് പുറത്തു കടക്കാൻ ബാലൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും വെള്ളത്തിൽ വീഴുകയുമായിരുന്നു. അവസാനം റോഡ് സൈഡിൽ നിർത്തിയിട്ട വാഹനത്തിൽ പിടിച്ചാണ് ബാലൻ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നജ്റാനിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട കുടുംബത്തെ സൗദി പൗരന്മാർ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ച കാർ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽ പെട്ട കാറിൽ നിന്ന് ഓരോരുത്തരെയായി സൗദി പൗരൻ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ കാർ യാത്രികരിൽ ഒരാൾ വെള്ളത്തിലേക്ക് പതിച്ചെങ്കിലും മറ്റൊരു സൗദി പൗരൻ സാഹസികമായി രക്ഷപ്പെടുത്തി. ഒഴുക്കിൽ പെട്ട കാറിൽ നിന്ന് കുടുബാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്.