ദമാം- ആലപ്പുഴ കായംകുളം ചേരാവള്ളി സ്വദേശി പയറ്റയിൽ വീട്ടിൽ ബിജുമോൻ ഡാനിയൽ (61) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മുപ്പതു വർഷമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം സാമൂഹിക രംഗത്ത് ഏറെ പ്രശസ്തനാണ്. പ്രവാസ ലോകത്ത് വലിയ സുഹൃദ്ബന്ധത്തിന് ഉടമയായ ഇദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കൾക്കിടയിൽ ഏറെ ആഘാതമുണ്ടാക്കി. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി മൂന്നാഴ്ച മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ ആനി ബിജു ഡാനിയൽ, മക്കൾ ഡാനി എൽദോ ഡാനിയൽ, ഡോണി ഫിലിപ്പ് ഡാനിയൽ, ഡിന്നി ആൻ ഡാനിയൽ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.