ഹൈദരാബാദ്- കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ടെക്കി വനിത പച്ചക്കറി വില്‍ക്കുന്നു. തെലങ്കാനയില്‍ ജോലി നഷ്ടപ്പെട്ട 26 കാരി കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പച്ചക്കറി വില്‍പനയിലേക്ക് തിരിഞ്ഞത്.
ഇതില്‍ ലജ്ജിക്കാനില്ലെന്നും മാന്യമായ തൊഴില്‍ വഴി കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കാന്‍ ഇതുവഴി കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പിതാവ് പച്ചക്കറി കടച്ചവടക്കാരനായിരുന്നതിനാലാണ് ഇതേ മാര്‍ഗം തന്നെ തെരഞ്ഞെടുത്തതെന്നും വാറംഗല്‍ സ്വദേശിനിയായ ഉനദാദി ശാരദ പറഞ്ഞു.
ജോലി ചെയ്തിരുന്ന ബഹുരാഷ്ട്ര കമ്പനിയില്‍നിന്ന് ശമ്പളം ലഭിക്കാതായതോടെയാണ് ശാരദ വീടിന്റെ വാടക നല്‍കാനും മറ്റുചെലവുകള്‍ക്കുള്ള തുക കണ്ടെത്താനും പച്ചക്കറി കച്ചവടം ആരംഭിച്ചത്.